മോഹവീണതന്‍ തന്തിയില്‍
ഒരു രാഗം കൂടി ഉണര്‍ന്നെങ്കില്‍
സ്വപ്നം പൂവിടും വല്ലിയില്‍
ഒരു പുഷ്പം കൂടി വിടര്‍ന്നെങ്കില്‍
എത്ര വര്‍ണം കലര്‍ന്നു കാണുമീ
ചിത്രപൂര്‍ണിമ തീരുവാന്‍
നാദമെത്ര പകര്‍ന്നു കാണുമീ
രാഗമാലിക മീട്ടുവാന്‍
സംഗമസ്ഥാനമെത്തുകില്ലെന്റെ
സര്‍ഗസംഗീതഗംഗകള്‍
തോട്ടുപോയാല്‍ തകര്‍ന്നു പോമെന്റെ
ഹൃത്തിലെ നാദതന്ത്രികള്‍
വീണയായ് പുനര്ജനിച്ചെങ്കില്‍
വീണപൂവിന്റെ വേദന
നിത്യതയില്‍ ഉയിര്‍ത്തെണീറ്റെങ്കില്‍
മൃത്യു പുല്‍കിയ ചേതന.
......................... ജി. ഗോപാലകൃഷ്ണന്‍
Showing posts with label Song. Show all posts
Showing posts with label Song. Show all posts
Friday, May 29, 2009
മോഹവീണതന്‍ തന്തിയില്‍ ഒരു രാഗം കൂടി ഉണര്‍ന്നെങ്കില്‍...
Labels:
Song
Monday, February 11, 2008
സ്പന്ദനങ്ങള്‍
എങ്ങനെ ചൊല്ലി പഠിക്കും ഞാന്‍ സഖീ
ഇനി നീ എന്റെയല്ലെന്ന്
എങ്ങനെ ചൊല്ലും ഈ പോയ ദിനങ്ങള്‍
ഇനി തിരികെ വരില്ലെന്ന്
എങ്ങനെ ചൊല്ലും ഞാന്‍ കണ്ട കിനാവെല്ലാം
വെറും നിറക്കൂട്ടുകളെന്ന്...
ഈ മൌനമുണര്‍ത്തുന്നു മനസ്സില്‍
വീണ്ടും ഒരു താളവട്ടം സ്മൃതികള്‍
നിന്നോര്‍മ വിതറുന്നു മനസ്സില്‍ വീണ്ടും
ഒരു കോടി വര്‍ണ വിഭ്രമങ്ങള്‍
നിന്നില്‍ നിന്നകലാന്‍ ഞാന്‍ തേടുന്ന വഴികള്‍
വീണ്ടും നിന്നിലെത്തുന്നു...
ഈ മഴ തോരാത്ത വഴിയില്‍
വെറുതെ നിന്നെ കാക്കുന്ന ഞാനും
എന്‍ സ്വപ്നമെരിയുന്ന ചിതയില്‍ എല്ലാം
മറക്കാന്‍ ശ്രമിക്കുന്ന ഞാനും
എത്ര പഠിച്ചിട്ടും മനസ്സു മന്ത്രിക്കുന്നു
നീ തിരികെ വരുമെന്ന്...
.......... അജയന്‍ വേണുഗോപാല്‍ (സ്പന്ദനങ്ങള്‍)
Labels:
Song
Subscribe to:
Posts (Atom)