താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍
കന്നിനിലാവും ഇളംവെയിലും
വന്നു ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തില്‍
ഒന്നേ മനസ്സിനു മോഹം
ഒന്നിച്ചുണരും ഉണര്‍ന്നെണീക്കുമ്പോള്‍
ഒന്നേ മിഴികളില്‍ ദാഹം.
എന്റെ ചിത്രത്തിലെ പൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണങ്ങള്‍
കണ്ടിരിക്കാമിതിന്നുള്ളില്‍
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തന്‍ നാദം.
............................ വയലാര്‍
Showing posts with label Vayalar. Show all posts
Showing posts with label Vayalar. Show all posts
Wednesday, March 11, 2009
താമരപ്പൂക്കളും ഞാനും
Labels:
Vayalar
Subscribe to:
Posts (Atom)