Wednesday, January 7, 2009

ഓര്‍ക്കുക വല്ലപ്പോഴും

പ്രണയപുസ്തകത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. എല്ലാവരുടെയും പ്രോത്സാഹനത്തിനു നന്ദി.എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍.പിന്നെ... രണ്ടു വാക്കുകള്‍ മാത്രം.
"ഓര്‍ക്കുക വല്ലപ്പോഴും..."

പണ്ടത്തെ കളിത്തോഴന്‍
കാഴ്ച വെയ്ക്കുന്നൂ മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം
ഓര്‍ക്കുക വല്ലപ്പോഴും...

ഓര്‍ക്കുക വല്ലപ്പോഴും
പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ പുല്‍മേടും
രണ്ടു കൊച്ചാത്മാവുകള്
അവിടങ്ങളില്‍ വെച്ചു പണ്ടത്തെ
രാജാവിന്‍ കഥകള്‍ പറഞ്ഞതും

മരിക്കും സ്മൃതികളില്‍
ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും
വ്യര്‍ത്ഥമായ് ആവര്‍ത്തിപ്പൂ
വ്രണിത പ്രതീക്ഷയാല്‍
മര്‍ത്യനീപ്പദം രണ്ടും
ഓര്‍ക്കുക വല്ലപ്പോഴും...

.................... പി. ഭാസ്കരന്‍

2 comments:

വല്യമ്മായി said...

മറന്ന് തുടങ്ങുന്ന മനോഹര വരികളെ ഓര്‍മ്മിപ്പിക്കുന്നതിന് നന്ദി.വാര്‍ഷികത്തിനാശംസകള്‍.

Anonymous said...

"നഷ്ടപ്പെട്ടു പോയ ബാല്യവും.. കുമാരവും...വീണ്ടും ഓര്‍മയുടെ പടവുകള്‍ താണ്ടി മനസ്സിലോടിയെത്തി..........ഈ കവിത ഒരിക്കല്‍ക്കൂടി വായിക്കാന്‍ കഴിഞ്ഞത്..എത്ര ആനന്ദകരം..!! "