Friday, February 13, 2009

ഒരു കാമുകന്റെ പഴയ ഡയറിയില്‍ നിന്ന്

സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു. ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.

പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്. എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്. ഇനി എത്ര നാള്‍? അറിയില്ല. പക്ഷെ ഒന്നറിയാം, നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും. അതൊരു വിശ്വാസമാണ്. ശക്തിയാണ്. അത് മാത്രമാണ് ശാശ്വതമായ സത്യവും.

ഞാന്‍ കാത്തിരിക്കുന്നു. നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും. ഇല്ലേ...?

കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്...

എന്നും എപ്പോഴും നിന്റേതു മാത്രം.

........................... മധുപാല്‍

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

best compliments

the man to walk with said...

congrats

Shaf said...

wishezzzzzzz

ansafmmm said...

ആ വഴിയോരം ഇന്നും എന്‍റെ മനസ്സില്‍ മായാതെ തെളിഞ്ഞു കാണാം, ആകാശം പോലും എന്നെ നോക്കി പുന്ജിരിചിരുന്നതും, അസ്തമയ സൂര്യന്‍റെ ഇളം വെയില്‍ ഞങ്ങളുടെ പാതയ്ക്ക് വെളിച്ചം തന്നതും....

കാലം ഏറെ കഴിഞ്ഞിട്ടും ഞാന്‍ ഇന്നും ഓര്‍കുന്നു ആ പ്രണയ സെപ്റ്റംബര്‍, എന്‍റെ ചക്കുടുവിന്റെ കൂടെ ഉണ്ടായിരുന്ന ആ നാളുകള്‍. ;-)