Wednesday, May 6, 2009

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം?

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം

കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ

ദുരിതമോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്‍പല്‍പ്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്‍റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...

.......... മുരുകന്‍ കാട്ടാക്കട (രേണുക)

10 comments:

Hari said...

ഭ്രമമാണു പ്രണയം വെറും ഭ്രമം
വാക്കിന്‍റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗധം.
എപ്പൊഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം....

siva // ശിവ said...

Thanks a lot for sharing these lines...

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി...

പ്രണയം ...പ്രാണന്‍റെ നാദം...

പാവപ്പെട്ടവൻ said...

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം
മനോഹരം
ആശംസകള്‍

neeraja said...

സൗഗന്തിക പൂക്കള്‍ തരൂ
ദ്രൗപതി പറഞ്ഞത് പോലെ .............

the man to walk with said...

ishtaayi..

Reenu said...

പ്രണയത്തിന്റെ പച്ചയായ ആവിഷ്കാരം.

Unknown said...

very nice....can i take dis poem and paste it in orkut?

anaami said...

നാളെ പ്രതീക്ഷതന്‍ കുങ്കുമപ്പൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം.....:)

srsajith said...

നാളെ പ്രതീക്ഷതന്‍ കുങ്കുമപ്പൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം.....