Thursday, May 7, 2009

സന്ദര്‍ശനം

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.

നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ --- രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ --- പണ്ടേ പിരിഞ്ഞവര്‍.

.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്

1 comment:

JITHU (Sujith) said...

ചിറകു കൂട്ടുവാന്‍ കൂട്ടിലെക്കൊര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ട്ടപ്പെടുന്നുവോ...


One of the classics from Baalettan.