Sunday, May 31, 2009

കൃഷ്ണന്‍റെ രാധ

സൂര്യാസ്തമന മുഹൂര്‍്ത്തത്തില്‍്
ഒരു നദീ തടത്തില്‍ വെച്ച്
കൃഷ്ണന്‍ അവളെ അവസാനമായ്‌
സ്നേഹിച്ചു.
പിന്നെ
ഉപേക്ഷിച്ചു....
ആ രാത്രി ഭര്‍ത്താവിന്റെ
കൈകള്‍ക്കിടയില്‍ താന്‍ മരിച്ചുപോയവളായി രാധക്ക് തോന്നി
അപ്പോള്‍ അദ്ദേഹം അന്വേഷിച്ചു.....
എന്ത് കുഴപ്പമാണ് സംഭവിച്ചത്..? 'പ്രിയേ...
നീയെന്റെ ചുംബനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ലെന്നോ....'
അവള്‍ പറഞ്ഞു....
'അല്ല ഒരിക്കലുമതങ്ങനെയല്ല'
പക്ഷെ അവള്‍ ചിന്തിച്ചു....
കൂത്താടികള്‍ നോവിച്ചാല്‍്
ഒരു മൃതദേഹത്തിന് എന്ത് സംഭവിക്കാനാണ് .....

............................. മാധവിക്കുട്ടി / കമല സുരയ്യ

4 comments:

Hari said...

"എന്‍റെ മരണം എങ്ങനെയാകണമെന്നു ഞാന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍ ഏതോ ഒരു സ്വപ്നം കണ്ടു കിടക്കും പോലെ..." (മാധവിക്കുട്ടി)

Dilu said...

need one of ur master piece

Manu said...

nannayittundu

Insight (അകം) said...

പ്രിയ കഥകാരിക്ക് സ്നേഹാഞ്ഞലികള്‍