എനിക്ക് പശ്ചാത്താപമില്ല റോസ്, പക്ഷെ വേദനയുണ്ട്. അത് രണ്ടും ഒന്നല്ല എനിക്കറിയാം. ഒരു നിമിഷം കൊണ്ടു ചിലപ്പോള്‍ നമുക്ക് ഒരായുസ്സു മുഴുവന്‍ ജീവിച്ചു തീര്‍ക്കാം. ശുഭാന്ത്യമില്ല റോസ് ഈ കഥയ്ക്ക്. കാരണം ഒന്നും അവസാനിക്കുന്നില്ല ഈ ജീവിതത്തില്‍. ഒന്നും...
റോസ്, എന്റെ ഉള്‍തളങ്ങളില്‍ നിന്റെ ഈ മെഴുകുതിരിവെട്ടം എന്നെ എത്ര കാലമായി പിന്തുടരുന്നു. ഇടിമിന്നലുകള്‍ വെട്ടിത്തിളങ്ങുന്ന പ്രകാശമാണിന്നു ലോകത്തിന്. അതിനു മുന്നില്‍ നിന്റെ ഈ മെഴുകുതിരി വെട്ടത്തിനെന്തു കാര്യം? കെടുത്തിക്കളയൂ റോസ്... ഇനി ആ മെഴുകുതിരികള്‍ അണച്ചു കളയൂ.
അനശ്വരമായി ഒന്നുമില്ല റോസ് ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്... ആര്‍ദ്രതയുണ്ട്... ജീവിതമുണ്ട്... അതു മതി... എനിക്കതു മതി...
................... ശ്യാമപ്രസാദ് (അകലെ)
Showing posts with label Syamaprasad. Show all posts
Showing posts with label Syamaprasad. Show all posts
Thursday, January 24, 2008
അകലെ... *
Labels:
Article,
Film,
Must Read,
Syamaprasad
Wednesday, January 23, 2008
ഒരേ കടല്‍ *
കടലിനു കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു. ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്. എന്റെ ഞാനെന്ന ഭാവം.
വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്കതീതമായി ഓര്‍മയുടെ ഏകാന്തമായ കൂടുകളുണ്ട്. പകലുകളില്‍ അലഞ്ഞു തിരിഞ്ഞ ആശകള്‍ നിശ്ശബ്ദമായി രാത്രികളില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടി വിളിക്കുന്നു. എനിക്കു കേള്‍ക്കാം.
കടന്നു പോയ കണ്ണീരിന്റെ രാത്രിക്ക് നേരെ നോക്കി എന്റെ ഹൃദയം വിട പറയുന്നു. എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലേറ്റാനായി നിശ്ശബ്ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്.
................... ശ്യാമപ്രസാദ് (ഒരേ കടല്‍)
Labels:
Article,
Film,
Must Read,
Syamaprasad
Subscribe to:
Posts (Atom)