Saturday, April 19, 2008

വന്നില്ല നീ

കാമുകന്മാരും കവികളും നിദ്രയായ്
ശ്യാമവനാന്തരം നിശ്ശബ്ദഗീതമായ്
എന്നുള്ളിലലിഞ്ഞു, പുറത്തേക്കൊഴുകിയെന്‍
കണ്ണുകള്‍ നീറിയുറഞ്ഞു, വന്നില്ല നീ
കൂരിരുട്ടെത്തി, നീ വന്നില്ല, പൂമര-
പ്പൊത്തിലീ രാവുമുറങ്ങി, വന്നില്ല നീ.

................................... അയ്യപ്പപ്പണിക്കര്‍

1 comment:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പോസ്റ്റ് മൊത്തം പ്രണയമയമാണല്ലൊ മാഷെ..
കൊള്ളാം പ്രണയത്തിനും, സ്വപ്നത്തിനും ഇടയിലെ പ്രതീക്ഷകള്‍ക്ക് എന്നും നിലാവിന്റെ സൌന്ദര്യം ഉണ്ടായിരിക്കണം എന്നാലെ വരികള്‍ക്ക് പ്രണയം മയം ഉണ്ടാകൂ.. നന്നായിട്ടുണ്ട് ഭാവുകങ്ങള്‍,