Thursday, April 17, 2008

സന്ദര്‍ശനം

വെയില്‍ വെള്ളത്തിലെന്ന പോലെ
നീ എന്നില്‍ പ്രവേശിച്ചു.
മഞ്ഞ്, ഇലയില്‍ നിന്നെന്ന പോലെ
തിരിച്ചു പോവുകയും ചെയ്തു.
എങ്ങിലും നന്ദിയുണ്ട്
നിന്നോട് ...
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞ നേരത്തേക്ക്, നീ
സ്ഫടികമെന്നു തോന്നിച്ചു.

..................... വീരാന്‍കുട്ടി

3 comments:

siva // ശിവ said...

so nice imagination....

aneeshans said...

നേരെ വന്ന് ഹൃദയത്തില്‍ തൊട്ടു. അതിസുന്ദരമായ വരികള്‍.

ദിലീപ് വിശ്വനാഥ് said...

Wonderful!