Thursday, February 28, 2008

ഒരു സായാഹ്നത്തിന്റെ സ്വപ്നങ്ങള്‍

"കാലം തെറ്റി പെയ്ത ഒരു മഴ, നോക്കിനിന്നപ്പോള്‍ കാര്‍മേഘത്തില്‍ നിന്ന് തലനീട്ടിയ നിലാവ്.
എന്തോ ഓര്‍ത്ത് നില്‍ക്കുമ്പോള്‍ ചുറ്റിചുറ്റി പറക്കുന്ന ആ കുഞ്ഞ് പൂമ്പാറ്റ.
വാക്കുകളില്ലാത്ത മൊഴികളെത്ര അല്ലേ?"


"ശരത്കാല രാത്രി കുളിരിനെ എന്ന പോലെ അവന്‍ അവളെ സ്നേഹിച്ചിരുന്നു, അമ്മ പാടുന്ന താരാട്ട് പോലെ അവള്‍ അവനെയും. എങ്കിലും കടല്‍ കാണാനാവാത്ത ശംഖിന്റെ നിയോഗം അവരറിഞ്ഞു."


"മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെത്തന്നെ മറന്ന് പോവാതിരിക്കാന്‍, ഓര്‍മ്മയിലെങ്കിലും മഴയുടെ ഈര്‍പ്പവും കുയിലിന്റെ കൂവലും ഓര്‍ത്തിരിക്കാന്‍ ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്..."

......................................................... പാര്‍വതി
Read more here: http://sayahnam.blogspot.com

1 comment:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിന്റെ താളുകളില്‍ കാത്തുസൂക്ഷിയ്ക്കാന്‍ ഒരുപിടി മയില്‍പ്പീലിതുണ്ടുകള്‍ കൊള്ളാം നന്നായിരിയ്ക്കുന്നു.!!