Wednesday, February 13, 2008

ഏറ്റവും ദുഃഖഭരിതമായ വരികള്‍

ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചുപോയിടാം.
പ്രണയമത്രമേല്‍ ഹ്രസ്വമാം, വിസ്മൃതി -
യതിലുമെത്രയോ ദീര്‍ഘം!

ഇതുപോലെ പല നിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്നതവളെ-
യെന്നേക്കുമായിപ്പിരിഞ്ഞതില്‍.

അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍
ഒടുവിലത്തെസ്സഹനമിതെങ്കിലും
ഇതുവരേയ്ക്കവള്‍ക്കായ് കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...


----------------------- Pablo Neruda (Tonight I can write the saddest lines)
വിവര്‍ത്തനം : ബാലചന്ദ്രന്‍ ചുള്ളിക്കാട്

6 comments:

ശ്രീനാഥ്‌ | അഹം said...

ഒടുവിലത്തെ? അങ്ങനെ വേണ്ടാ. ഇതുവരെ എഴുതിയത്‌ പ്രണയത്തെ കുറിച്ചാനെങ്കി, ഇനിയെഴുതൂ വിരഹത്തെ കുറിച്ച്‌... വിഷയത്തിനാണോ പഞ്ഞം..

Melethil said...

ഏറ്റവും ദുഖഭരിതമായ വരികള്‍ "ഗ്ലൂമി സണ്ടെ" എന്ന ഹങ്കേറിയന്‍ ഗാനത്തിലാണുള്ളതത്രെ. പലരും ആത്മഹത്യ ചെയ്യുമ്പോള്‍ അതിലെ വരികള്‍ എഴുതി വച്ചിട്ടുണ്ട്‌ എന്നാണു്‌ പറയുന്നത്. ഞാന്‍ ആ ഗാനം തീം ആക്കിയ ഒരു സിനിമയും കണ്ടിട്ടുണ്ട്‌, അതേ പേരില്‍.

The link is here :-

http://www.lyricsfreak.com/b/billie+holiday/gloomy+sunday_20017999.html

വെള്ളെഴുത്ത് said...

ഈ കവിതയ്ക്ക് മലയാളത്തില്‍ അനേകം വിവര്‍ത്തനങ്ങളുണ്ടെന്നു കേട്ടിട്ടുണ്ട്. അതെല്ലാം ഒന്നിച്ചു വന്നിരുന്നെങ്കില്‍ സൌകര്യമായേനേ. സച്ചിദാനന്ദന്റെയും ചുള്ളിക്കാടിന്റെയും കിട്ടും. പക്ഷേ ആര്‍ രാമചന്ദ്രന്റെ കിട്ടാന്‍ എന്താണു മാര്‍ഗം?

നിലാവര്‍ നിസ said...

സച്ചിദാനന്ദന്റെയായിരുന്നു അല്പം കൂടി നല്ലത് എന്നു തോന്നുന്നു..
എങ്കിലും എത്ര മേല്‍ ഹൃദ്യം..
പോസ്റ്റിനു നന്ദി...

Anonymous said...

സചിദാനന്ദന്റെയും ചുള്ളിക്കാടിന്റെയും തര്‍ജ്ജമകള്‍ പൂര്‍ണ്ണ രൂപത്തില്‍ തെറ്റുകളില്ലാതെ കൊടുത്താല്‍ താരതമ്യപ്പെടുത്തി നോക്കാന്‍ രസമായിരിക്കും. ഇക്കാവിത ഇക്കുറി പ്ലസ് ടു വിന് എന്റെ മകള്‍ക്കു പഠിക്കാനുണ്ട്.

verse falls to the soul
like duw to pasture.

സചിദാനന്ദന്‍‌റ്റെ തര്‍ജ്ജമ:
‘മഞ്ഞു പുല്‍ത്തട്ടിലിറുന്നുവീഴുമ്പോലെ
വന്നു വീഴുന്നിതാത്മാവില്‍ക്കവിതകള്‍.’

ചുള്ളിക്കാടിന്‍‌റ്റെ തര്‍ജ്ജമ:
“ഹിമകണങ്ങളപ്പുല്‍ത്തട്ടിലെന്നപോല്‍
കവിതയാത്മാവിലിറ്റിറ്റു വീഴുന്നു.”


Through nights like this
I held her in my arms.
Ikissed her again and again
Under the limitless sky.

സച്ചിദാനന്ദന്റെ തര്‍ജ്ജമ:
“ഈ രാത്രിപോല്‍ പല രാത്രികള്‍ ഞാന്‍
കോരിയെടുത്തൂ അവളെയിക്കൈകളില്‍.
അറ്റമെഴാ വാനതിന്‍‌റ്റെ കീഴില്‍ ഉമ്മ
വെച്ചൂ അവളെ ഞാന്‍ പിന്നെയും പിന്നെയും.“

ചുള്ളിക്കാടിന്‍‌റ്റെ തര്‍ജ്ജമ:
“ഇതുകണക്കെത്ര രാത്രികള്‍ നീളെഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍.
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാനുമ്മവെച്ചൂ തെരുതെരെ.“

Hari said...

Really a good comment. Thanks