Thursday, April 10, 2008

മരണദിനത്തിന്റെ മണിമുഴക്കം

ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടെ ഞാനുമെന്‍
നടനവിദ്യയും മൂക സംഗീതവും.

വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
കളരി മാറി ഞാന്‍ കച്ച കേട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി.

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം ! - വരുന്നു ഞാന്‍

ഇരുളിലാരുമറിയാതെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗളം?
ഹൃദയമില്ലാത്ത ലോകമേ, എന്തിനാ
യതിനു കാരണം ചോദിപ്പു നീ സദാ?

....................................................... ഇടപ്പള്ളി

('മണിമുഴക്കം' ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ കവിതയാണ്. 2007 ലെ ഏറ്റവും മികച്ച ചിത്രമായ 'അടയാളങ്ങള്‍' എന്ന ചിത്രത്തില്‍ ഇതിലെ ചില വരികള്‍ ഒരു ഗാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അടയാളങ്ങള്‍' നന്തനാര്‍ എന്ന എഴുത്തുകാരന്റെ ജീവിത കഥയാണ്. നന്തനാരും ഇടപ്പള്ളിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ഒരു യാദൃശ്ചികതയാവാം.)

5 comments:

Hari said...

This is the 50th post in pranayapusthakam. Thanks to all the readers. :)

Song from the film 'adayalangal' is listed here...

http://movieclippings.blogspot.com/2008/01/evergreen-songs-malayalam.html

പാമരന്‍ said...

വളരെ നന്ദി ഹരി. ഇടപ്പള്ളിയുടെ ആത്മഹത്യാക്കുറിപ്പില്‍ "മണിമുഴക്കം! മരണദിനത്തിന്‍റെ മണിമുഴക്കം, മധുരം വരുന്നു ഞാന്‍ എന്ന വരികള്‍ ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്‌..". മണവാളന്‍റെ വേഷത്തില്‍ തൂങ്ങിയാടുന്നതിനു തൊട്ടു മുന്പ്‌ എഴുതിയതാണോ ഈ കവിത?

simy nazareth said...

ഹരീ, ഇത് ഇടപ്പള്ളിയുടെ ആത്മഹത്യാഗാനമാണോ? ഇതും കൂടെ കാണൂ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിവിടെ എത്തിച്ചതിന് നന്ദി

Unknown said...

ഇരുളിലാരുമറിയാതെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗളം
ഒരു നിമിഷം ഞാനെന്റെ ദേവിയെക്കുറിച്ചോര്‍ത്തുപോയി
പാവം
വായിക്കുമല്ലോ
ettumanoorappan.blogspot.com