Sunday, April 20, 2008

ഓര്‍ക്കുക

ഒരോര്‍മ്മക്കുറിപ്പ് വായിക്കവേ നിന്‍ മിഴികള്‍ നനഞ്ഞാല്‍,
ഓര്‍ക്കുക, ഞാനെന്ന സത്യം ഇന്നും ശാശ്വതം.

പോന്പുലരിതന്‍ പൂങ്കാറ്റെന് സുഗന്ധം പകര്‍ന്നാല്‍
ഓര്ക്കുക, ഞാനെന്ന സ്വപ്നം നിന്നിലേക്കടുക്കുന്നു.

എന്നെ ഓര്‍ക്കവേ നിന്‍ മനമൊന്നു പിടഞ്ഞാല്‍,
ഓര്‍ക്കുക, ഞാനുണ്ടാവും നിന്നരികെ.

............................. അനൂപ് മോഹന്‍ (വിരാമതിലകം)

9 comments:

Hari said...

ഇരുപതാം വയസ്സില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്ന അനൂപ് മോഹന്റെ ഓര്‍മയ്ക്ക്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം തന്നെ!

ഓ.ടോ: ഈ ബ്ലോഗില്‍ കൊടുക്കുന്ന കവിതകളൊക്കെ പൂ‍ര്‍ണ്ണമാണോ?

Hari said...

പലതും തെരഞ്ഞെടുത്ത വരികള്‍ മാത്രമാണ്. പക്ഷെ എല്ലാം അര്‍ത്ഥ സമ്പൂര്‍ണമാണ് എന്ന് വിശ്വസിക്കുന്നു.

Appu Adyakshari said...

പ്രിയ ചോദിച്ചതുതന്നെ എനിക്കും തോന്നിയത്. ഇവയൊക്കെയും പൂര്‍ണ്ണമാക്കാത്തതെന്താണ്?

(ഈ വേഡ് വേരിഫിക്കേഷന്‍, കമന്റ് പോപ്പ് അപ് വിന്റോ, കമന്റ് മോഡെറേഷന്‍ ഇതൊക്കെ അറിഞ്ഞുകൊണ്ട് സെറ്റ് ചെയ്തിരിക്കുന്നതാണോ? ഇവയൊക്കെ സാധാരണ വായനകാരെ കമന്റു ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതായാണ് കാണുന്നത്. ആവശ്യമില്ലെങ്കില്‍ ഇതൊക്കെ “നോ” എന്നാക്കി സെറ്റുചെയ്യൂ)

siva // ശിവ said...

so nice...thanks...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മെയ്മാസത്തില്‍ ഒഴുകും മഞ്ഞുപോലെ
അക്ഷരങ്ങളില്‍ തീര്‍ത്തൊരീ.....സ്പന്ദനങ്ങള്‍

Hari said...

Thanks to all, for the comments. Appu, I have disabled all, except moderation. Thanks for the valuable comment.

Anonymous said...

പ്രിയാ, ഈ കവിതയിലെ വിഷയം പ്രണയമായിരുന്നില്ല. അമ്മക്കു വേണ്ടി എഴുതിയ ഒരു കവിതയിലെ വരികള്‍ ആണതു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരോര്‍മ്മക്കുറിപ്പ് വായിക്കവേ നിന്‍ മിഴികള്‍ നനഞ്ഞാല്‍,
ഓര്‍ക്കുക, ഞാനെന്ന സത്യം ഇന്നും ശാശ്വതം.
എന്നെ ഓര്‍ക്കവേ നിന്‍ മനമൊന്നു പിടഞ്ഞാല്‍,
ഓര്‍ക്കുക, ഞാനുണ്ടാവും നിന്നരികെ.


അനോണിമസേ, ഈ നാലുവരി പ്രണയം തന്നെയാണ്.