Tuesday, April 22, 2008

ശലഭജന്മം

അതിരുകള്‍ നിര്‍ണയിക്കപ്പെട്ട ഒരു ലോകത്താണ് ഞാന്‍. പുറത്തു
കടക്കാനാവാതെ വളയപ്പെട്ട ഈ ചുവരുകള്‍ക്കുള്ളില്‍ പ്രയോജനമില്ലാതെ വെറുതെ പിടഞ്ഞു കൊണ്ടിരിക്കുന്നു. എന്റെ തന്നെ ചിന്തകളുടെ തടവുകാരിയായി. എവിടെ വെച്ചാണ് സ്വപ്നങ്ങളിലെ നിലാവ് മാഞ്ഞത് ? എപ്പോഴാണ് കാഴ്ചകളിലെ നിറങ്ങള്‍ മങ്ങിത്തുടങ്ങിയത് ? വേദനയുടെ നടുക്കങ്ങള്‍ ബാക്കിയാവുന്ന ഈ ലോകത്ത് ഞാന്‍ തനിച്ചാണ്. തീര്‍ത്തും തനിച്ച്.

.............................................. റിയാസ് അഹമ്മദ്

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹരീ, പറ്റുമെങ്കില്‍ ഇതില്‍ കൊടുത്ത , കൊടുക്കുന്ന കവിതകള്‍ പൂര്‍ണ്ണമായും എത്തിക്കുമോ?

മുഴുവന്‍ പോസ്റ്റാന്‍ പറ്റില്ലെങ്കില്‍ ദയവായി priyapushpakam@gmail.com Idയില്‍ അയക്കുമൊ, വായന ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പലതും കയ്യില്‍ കിട്ടുന്നില്ല.

Jayasree Lakshmy Kumar said...

നല്ല വരികള്‍

riyaz ahamed said...

from where did you get this? from the telefilm?
regards.
riyaz ahamed.