Wednesday, April 16, 2008

അറിയപ്പെടാതെ പോയ ഒരു കവിയുടെ ഓര്‍മയ്ക്ക്‌

നീ പറയുന്നു, എന്റെ കണ്ണുകള്‍
നീലത്തടാകം പോലെ നിര്‍മ്മലമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്.

നീ പറയുന്നു, എന്റെ ചിരി
നിലാവുപോലെ സുന്ദരമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് നീ പറയുന്നതാണല്ലോ...

................................ സൌന്ദര്യ

5 comments:

Hari said...

This poem is dedicating to the memory of Saundarya, she passed away on April 17, 2004. And it is taken from the book 'ഓര്‍മകളുടെ കുടമാറ്റം' by സത്യന്‍ അന്തിക്കാട്.

Manoj | മനോജ്‌ said...

അകാലത്തില്‍ പൊലിഞ്ഞ ആ പൂവിന്റെ ഓര്‍മ്മക്കു മുന്‍പില്‍ എന്റെ പ്രണാമം.

@bhi said...

കൊള്ളാം..... നല്ല വരികള്‍ ......

Jayasree Lakshmy Kumar said...

കേട്ടിരുന്നു സൌന്ദര്യ കവിതകളെഴുതുമായിരുന്നെന്ന്. ഇതു സൌന്ദര്യ തന്നെ എഴുതിയ വരികളാണെന്ന് വിസ്വസിക്കുന്നു.
അതു കാണാന്‍ അവസരം തന്നതിനു നന്ദി

ബാജി ഓടംവേലി said...

:)....