Thursday, May 1, 2008

ആഴങ്ങളിലേക്ക് പോകും മുന്‍പേ...

ആദ്യം ഇലകള്‍ പോഴിച്ചിട്ടു
പുഴയുടെ നനവറിയാന്‍.
പിന്നെ ചില്ലകള്‍ അടര്‍ത്തിയിട്ടു
ഒഴുക്കിന്റെ വേഗമറിയാന്‍.
ഒടുവില്‍ കടപുഴകി വീണു
ആഴങ്ങളിലെ ഇരുട്ടറിയാന്‍.
വൈകിയെത്തിയ കാറ്റു
പുഴയുടെ നെഞ്ചില്‍
ചെവി ചേര്‍ത്തു വച്ചു,
തന്റെ കൈകള്‍ താങ്ങി നിര്‍ത്തിയ
കൂട്ടിലെ കിളിക്കുഞ്ഞ്
നീന്താന്‍ പഠിച്ചോ എന്തോ ?

..................... ആമി സലീം

3 comments:

siva // ശിവ said...

നല്ല വരികള്‍...

Anonymous said...

beautiful

srsajith said...

മരം ഇലകള്‍ പൊഴിച്ചിട്ടു....എന്ന് തുടങ്ങുന്ന ആമിയുടെ വരികള്‍....മനോഹരം