Tuesday, May 6, 2008

പിന്നെ നീ മഴയാകുക

നാമിനി കടലിലൊഴുകുന്ന
രണ്ടു നക്ഷത്രങ്ങള്‍.
കിഴക്ക് തുടിക്കുന്ന പുലര്‍കാല നക്ഷത്രം നീ
പടിഞ്ഞാറന്‍ ചുവപ്പില്‍ തിളയ്ക്കുന്ന താരകം ഞാനും
നമുക്കിടയില്‍ ആയിരം ജന്മങ്ങള്‍.
മാനം, ഭൂമി,
പിന്നെ നമ്മെ ബന്ധിപ്പിക്കുന്ന സൂര്യനും.
പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം.
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റു നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്‌ പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്കു കടല്‍ക്കാറ്റിന്റെ ഇരമ്പലിനു കാതോര്‍ക്കാം.

....................... നന്ദിത

3 comments:

തോന്ന്യാസി said...

അകാലത്തില്‍ അണഞ്ഞു പോയ നന്ദിതയുടെ വരികള്‍ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി....

Sarija NS said...
This comment has been removed by the author.
Unknown said...

നല്ല വരികള്‍ നന്ദിതയുടെ ഓര്‍മ്മക്കളിലേക്ക്
ഒരു നിമിഷം മനസിനെ കൂട്ടികൊണ്ടു പോകാ