Monday, May 12, 2008

നീ നിത്യവും നൃത്തം ചെയ്യുന്നു

ഒരു പൂങ്കുല പോലെ എന്നും ഞാന്‍
കൈകളിലിറുക്കിപ്പിടിക്കുന്ന വെളുത്ത മുഖം
മാത്രമല്ല നീ, നീ മറ്റാരെപ്പോലെയുമല്ല,
കാരണം, ഞാന്‍ നിന്നെ പ്രേമിക്കുന്നു.
ഈ ജമന്തിപൂമാലകള്‍ക്കിടയില്‍
നിന്നെയും ഞാന്‍ നിവര്‍ത്തിയിടട്ടെ...

ഗിരിനിരകളില്‍നിന്നു ഞാന്‍ നിനക്കു വേണ്ടി
സൌഖ്യം തുളുമ്പുന്ന പൂക്കള്‍ കൊണ്ടുവരും,
നീലശംഖുപുഷ്പങ്ങള്‍,
തവിട്ടു നിറമാര്‍ന്ന ഹെയ്സല്‍ പുഷ്പങ്ങള്‍,
ചൂരല്‍ക്കൊട്ടകള്‍ നിറയെ ഉമ്മകള്‍.
വസന്തം ചെറിമരങ്ങളോട്‌ ചെയ്യുന്നതു പോലെ
നിന്നിലേക്ക്‌ പ്രണയമായി ഞാന്‍ നിറയട്ടെ...

...................... നെരൂദ

2 comments:

ബാജി ഓടംവേലി said...

:)

ആഗ്നേയ said...

ഈയിടെയായി എന്നും സന്ദര്‍ശിക്കുന്ന ഒരു ബ്ലോഗ്..
അഗ്ഗ്രഗെറ്റര്‍ നോക്കാതെ തന്നെ..
പക്ഷേ ഒരു കവിതയും മുഴുവന്‍ കൊടുക്കാത്തതൊരു ശിക്ഷയാണേ..:-))