Monday, February 11, 2008

സ്പന്ദനങ്ങള്‍

എങ്ങനെ ചൊല്ലി പഠിക്കും ഞാന്‍ സഖീ
ഇനി നീ എന്റെയല്ലെന്ന്
എങ്ങനെ ചൊല്ലും ഈ പോയ ദിനങ്ങള്‍
ഇനി തിരികെ വരില്ലെന്ന്
എങ്ങനെ ചൊല്ലും ഞാന്‍ കണ്ട കിനാവെല്ലാം
വെറും നിറക്കൂട്ടുകളെന്ന്...

ഈ മൌനമുണര്‍ത്തുന്നു മനസ്സില്‍
വീണ്ടും ഒരു താളവട്ടം സ്മൃതികള്‍
നിന്നോര്‍മ വിതറുന്നു മനസ്സില്‍ വീണ്ടും
ഒരു കോടി വര്‍ണ വിഭ്രമങ്ങള്‍
നിന്നില്‍ നിന്നകലാന്‍ ഞാന്‍ തേടുന്ന വഴികള്‍
വീണ്ടും നിന്നിലെത്തുന്നു...


ഈ മഴ തോരാത്ത വഴിയില്‍
വെറുതെ നിന്നെ കാക്കുന്ന ഞാനും
എന്‍ സ്വപ്നമെരിയുന്ന ചിതയില്‍ എല്ലാം
മറക്കാന്‍ ശ്രമിക്കുന്ന ഞാനും
എത്ര പഠിച്ചിട്ടും മനസ്സു മന്ത്രിക്കുന്നു
നീ തിരികെ വരുമെന്ന്...

.......... അജയന്‍ വേണുഗോപാല്‍ (സ്പന്ദനങ്ങള്‍)

3 comments:

നവരുചിയന്‍ said...

സുഹൃത്തെ .. എഴുതുക ..ഇനിയും ഇനിയും .. ....... മറകാത്ത ഓര്‍മകളെ പറ്റി.... വേദനകളെ പറ്റി .. ഭാവുകങ്ങള്‍

ഏറുമാടം മാസിക said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തില അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

sv said...

തിരികെ വരും... ഉറപ്പ്...നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു