Wednesday, February 20, 2008

നിറങ്ങള്‍ തന്‍ നൃത്തം...

നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ
വിരഹ നൊമ്പരത്തിരിയില്‍ പൂവുപോല്‍
വിടര്‍ന്നൊരു നാളം എരിഞ്ഞു നില്ക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിന്‍
പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ
വെറുമൊരോര്‍മ്മ തന്‍ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍

നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം
പവിഴ ദ്വീപില്‍ ഞാനിരിപ്പതെന്തിനോ?

------------------------------ ഒ.എന്‍.വി.

1 comment:

ബൈജു (Baiju) said...

അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം
പവിഴ ദ്വീപില്‍ ഞാനിരിപ്പതെന്തിനോ?-

ചിലപ്പോളൊക്കെ നാം നമ്മോടുതന്നെ ചോദിച്ചു പോകുന്ന ചോദ്യം. ശ്രീ. എം ബി എസ്. വിഷാദഛായയില്‍ സ്വരപ്പെടുത്തിയ മനോഹര ഗാനം.

ഈ പോസ്റ്റിനു നന്ദി...........

-ബൈജു