Sunday, February 10, 2008

ചിദംബര സ്മരണ *

"മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ?"

ചോര എരിയുന്ന തോണ്ടയോടെ ആ കവിത മുഴുവന്‍ ഞാന്‍ ചൊല്ലിത്തീര്‍ത്തു. വിധി കാത്തുനില്‍ക്കുന്ന കൊലപതാകിയെപ്പോലെ, നെഞ്ചില്‍ കൈയമര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അവളുടെ കരുണാര്‍ദ്രമായ ശബ്ദം: "മാപ്പു തരാന്‍ ഞാന്‍ ആരാണ് ബാലാ?" എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. അപ്പുറത്ത് നിന്നു ഒരു തേങ്ങല്‍ കേട്ടുവോ? ഞാന്‍ റിസീവര്‍ താഴെ വെച്ചു.

പിന്നീടൊരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തിരുന്ന് അവള്‍ക്കു വേണ്ടി ആ കവിത ഞാന്‍ വീണ്ടും ചൊല്ലി. അലയോടുങ്ങാത്ത കടല്‍ നോക്കി അവള്‍ നിശ്ശബ്ദയായി ഇരുന്നു. ആ കണ്ണുകളുടെ കരിനീലസമുദ്രത്തില്‍ എന്റെ സന്ധ്യ മുങ്ങി മരിച്ചു.

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു.

..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)

4 comments:

വല്യമ്മായി said...

പരിചയപ്പെടുത്തലിനു നന്ദി.ഉദ്ധരണികള്‍ക്കൊപ്പം സ്വന്തം ചിന്തകളും പകര്‍ത്തി നോക്കൂ.

നിരക്ഷരൻ said...

ചിദം‌ബരസ്മരണകള്‍ വായിച്ചിട്ടുണ്ട്.
അതുഗ്രന്‍ അനുഭവക്കുറിപ്പുകളാണത്. അങ്ങിനെ എഴുതാനും ചുള്ളിക്കാടിനെപ്പോലെയുള്ളവര്‍ക്കേ പറ്റൂ.

വീണ്ടും ഒന്നുകൂടെ വായിക്കണമെന്ന് തോന്നുന്നു.

yadhunandana said...

ചിദംബര സ്മരണ സത്യാ സന്ധവും തീഷ്ണവുമായ അനുഭവങ്ങളുടെ മറയില്ലാത്ത വെളിപ്പെടുത്തലാണ് ..ചുള്ളിക്കാടിനു തുല്യം ചുള്ളിക്കാട് മാത്രം

yadhunandana said...

ചിദംബര സ്മരണ സത്യസന്ധവും തീഷ്ണവുമായ അനുഭവങ്ങളുടെ മറയില്ലാത്ത വെളിപ്പെടുത്തലാണ് ..ചുള്ളിക്കാടിനു തുല്യം ചുള്ളിക്കാട് മാത്രം